വാട്ടർഫോർഡ്: കൗണ്ടി വാട്ടർഫോർഡിൽ 60 കാരിയെ വീടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ കൂടുതൽ വിവരങ്ങൾ പുറത്ത്. രണ്ട് ആഴ്ച മുൻപ് തന്നെ വയോധിക മരിച്ചുവെന്നാണ് പോലീസ് വ്യക്തമാക്കുന്നത്. വയോധികയുടെ നായയുടെ മൃതദേഹവും വീട്ടിൽ നിന്നും കണ്ടെടുത്തിട്ടുണ്ട്.
ബ്രൂക്ക്സൈഡ് ഗ്രാമത്തിലെ താമസക്കാരിയായ കാർമെൽ റോബിൻസൺ ആണ് മരിച്ചത്. തിങ്കളാഴ്ച ആയിരുന്നു ഇവരുടെ മൃതദേഹം വീട്ടിൽ നിന്നും കണ്ടെടുത്തത്. അഴുകിയ നിലയിൽ ആയിരുന്നു മൃതദേഹം. വീട്ടിൽ ഒറ്റയ്ക്കാണ് കാർമെൽ താമസിച്ചിരുന്നത്. സംഭവത്തിൽ ദുരൂഹതയില്ലെന്നാണ് പോലീസ് വ്യക്തമാക്കുന്നത്.
Discussion about this post

