ഡബ്ലിന്‍ : ഇന്ധന വിലക്കയറ്റ സമരത്തെ നേരിടാന്‍ കർശന നടപടിയുമായി ആന്‍ ഗാര്‍ഡ ഷിക്കോണ. അവധിയിലുള്ളവരടക്കം രാജ്യത്തെ എല്ലാ ഗാര്‍ഡകളും അടുത്ത മൂന്ന് ദിവസം ജോലിയ്ക്ക് ഹാജരാകാന്‍ ഗാര്‍ഡ കമ്മീഷണര്‍ ഉത്തരവിട്ടു.
ഇതനുസരിച്ച് വാരാന്ത്യത്തില്‍ വിശ്രമത്തിലുള്ള ഗാര്‍ഡകള്‍ ഉള്‍പ്പടെ ജോലിക്ക് ഹാജരാകണം. പബ്ലിക് ഓര്‍ഡര്‍ പരിശീലനം ലഭിച്ച എല്ലാ അംഗങ്ങളും അവരുടെ ‘സംരക്ഷണ ഉപകരണങ്ങള്‍’ ധരിച്ച് വേണം ഡ്യൂട്ടിക്കെത്താനെന്ന് കമ്മീഷണര്‍ ഉത്തരവില്‍ പറയുന്നു.
ഈ വിവരം സര്‍ജന്റുമാര്‍ അവരുടെ കമാന്‍ഡിന് കീഴിലുള്ള അംഗങ്ങളെ അടിയന്തരമായി അറിയിക്കാനും നിര്‍ദ്ദേശിച്ചിട്ടുണ്ട്. ഗാര്ഡകളോട് റേഡിയോകളും ബോഡി ക്യാമറകളും കരുതണമെന്നും നിര്‍ദ്ദേശിച്ചിട്ടുണ്ട്.
Discussion about this post

