ഡബ്ലിൻ: അയർലൻഡിൽ നടക്കാനിരുന്ന പൗരത്വ ചടങ്ങുകൾ റദ്ദാക്കി. രാജ്യത്ത് ഇന്ധനവില വർധനവിനെതിരായ പ്രതിഷേധം തുടരുന്ന പശ്ചാത്തലത്തിലാണ് സർക്കാർ ചടങ്ങുകൾ മാറ്റിവച്ചത്. പ്രതിഷേധം ഗതാഗതത്തിന് വലിയ പ്രതിസന്ധി സൃഷ്ടിക്കുന്നുണ്ട്.
ഈ മാസം 14, 15 തിയതികളിൽ ആയിരുന്നു പൗരത്വ ചടങ്ങുകൾ നടക്കാനിരുന്നത്. കില്ലാർണിയിലെ ഐഎൻഇസി ഹാളിൽവച്ചായിരുന്നു സ്വീകരണ ചടങ്ങുകൾ നിശ്ചയിച്ചിരുന്നത്. ആയിരക്കണക്കിന് പേർക്ക് ആയിരുന്നു രണ്ട് ദിവസങ്ങളിലായി നടന്ന പരിപാടിയിൽ പൗരത്വം നൽകേണ്ടിയിരുന്നത്.
Discussion about this post

