തൃശ്ശൂരിലെ അതിപുരാതന കൃഷ്ണ ക്ഷേത്രങ്ങളിലൊന്നാണ് തിരുമ്പാടി ശ്രീകൃഷ്ണ ക്ഷേത്രം . തൃശ്ശൂർ പൂരത്തിന്റെ മുഖ്യ പങ്കാളികളിൽ ഒന്നായ ക്ഷേത്രമാണ് ഇത്. ടിപ്പു സുൽത്താന്റെ പടയോട്ട കാലത്താണ് ക്ഷേത്രത്തിന്റെ ചരിത്രവും തുടങ്ങുന്നത്. ടിപ്പുവിന്റെ പട്ടാളത്തെ ഭയന്ന് എടക്കളത്തുരിൽ നിന്ന് ശാന്തിക്കാരൻ എടുത്ത് ഓടിയ കൃഷ്ണ വിഗ്രഹമാണ് ഇവിടത്തെ പ്രതിഷ്ഠ.
ആദ്യകാലത്ത് ഇതൊരു ഭഗവതിക്കാവ് ആയിരുന്നു എന്നാണ് പറയപ്പെടുന്നത്. പിന്നീട് ഇവിടെ കൃഷ്ണവിഗ്രഹം പ്രതിഷ്ഠിക്കുകയായിരുന്നുവെന്നാണ് പറയപ്പെടുന്നത് . ടിപ്പു സുൽത്താന്റെ പടയോട്ടം നടക്കുന്ന സമയത്ത് അദ്ദേഹത്തിന്റെ പട്ടാളക്കാർ ഈ നാട്ടിലുമെത്തി. അങ്ങനെ പട്ടാളത്തെ ഭയന്ന് എടക്കളത്തൂർ എന്ന സ്ഥലത്തു നിന്നും ശാന്തിക്കാരൻ എടുത്തുകൊണ്ട് ഓടിയ കൃഷ്ണന്റെ വിഗ്രഹമാണ് ഇവിടെ പ്രതിഷ്ഠിച്ചിരിക്കുന്നത് എന്നാണ് വിശ്വാസം.
ആദ്യം ഈ വിഗ്രഹം പ്രതിഷ്ഠിച്ചിരുന്നത് തൃശൂരിലെ വടക്കേ അങ്ങാടിയിൽ കണ്ടൻകാവിലായിരുന്നു. എന്നാൽ കൃഷ്ണവിഗ്രഹം ആദ്യം കാറ്റാനപ്പുള്ളി ക്ഷേത്രത്തിൽ പ്രതിഷ്ഠിച്ചിരുന്നു എന്നും ഐതിഹ്യങ്ങളുണ്ട്. പിന്നീട് കാലം കടന്നു പോയപ്പോൾ തിരുവമ്പാടി ഭഗവതി ക്ഷേത്രത്തിൽ കൃഷ്ണനെ പ്രതിഷ്ഠിക്കുകയും ഭഗവതിയെ എടത്തരുകത്തേയ്ക്ക് മാറ്റുകയും ചെയ്തു എന്നാണ് വിശ്വാസം.ക്ഷേത്രത്തിലെ പ്രധാന പ്രതിഷ്ഠ തിരുവമ്പാടി കൃഷ്ണനാണ്. ബാലരൂപത്തിലുള്ള ഭദ്രകാളിയെയാണ് തിരുവമ്പാടി അമ്മയായി ആരാധിക്കുന്നത്.
ഭഗവതിയുടെ ആഘോഷങ്ങളായി കണക്കാക്കുന്നത് ധനുമാസത്തിലെ വേലയും മേടത്തിലെ പൂരവുമാണ്. ചിങ്ങമാസത്തിലെ അഷ്ടമിരോഹിണി, ധനുമാസത്തിലെ സ്വർഗ്ഗവാതിൽ ഏകാദശി എന്നിക കൃഷ്ണനുള്ള ആഘോഷങ്ങളാണ്.

