ഡബ്ലിൻ : കൂടുതൽ ഊർജ്ജ പ്രതിസന്ധി ഉണ്ടാകുന്നതിന് മുമ്പ് ഐറിഷ് കുടുംബങ്ങൾക്ക് €3.6k ഗ്രാന്റ് നൽകണമെന്ന് നിർദേശിച്ച് സോഷ്യൽ ഡെമോക്രാറ്റ്സ് . ഊർജ്ജ ബില്ലുകൾ കുറയ്ക്കുന്നതിനായി പുതിയ ഫൈവ് പോയിന്റ് പ്ലാൻ നിർദ്ദേശിച്ചാണ് സോഷ്യൽ ഡെമോക്രാറ്റ്സ് രംഗത്തെത്തിയത്.
പശ്ചിമേഷ്യൻ സംഘർഷം മൂലമുണ്ടാകുന്ന ഉയർന്ന ഊർജ്ജ ചെലവ് തുടരുമെന്ന് സോഷ്യൽ ഡെമോക്രാറ്റ്സ് നേരത്തെ മുന്നറിയിപ്പ് നൽകിയിരുന്നു. ഭാവിയിലും ചിലവ് വർദ്ധിക്കുമെന്നതിനാൽ, സോളാർ പാനൽ സ്ഥാപിക്കുന്നതിനുള്ള പിന്തുണ വികസിപ്പിക്കുന്നതിലാണ് പുതിയ നീക്കം ശ്രദ്ധ കേന്ദ്രീകരിക്കുന്നത്.
Discussion about this post

