സ്ലൈഗോ: കൗണ്ടി സ്ലൈഗോയിൽ വാഹനാപകടം. രണ്ട് പേർക്ക് സാരമായി പരിക്കേറ്റു. കിലീൻഡെഫിൽ കഴിഞ്ഞ ദിവസം രാത്രി 11 മണിയോടെയായിരുന്നു സംഭവം. പരിക്കേറ്റവർ ആശുപത്രിയിൽ ചികിത്സയിലാണ്.
ഏകദേശം 40 വയസ്സ് പ്രായം തോന്നിക്കുന്ന സ്ത്രീയ്ക്കും പുരുഷനുമാണ് അപകടത്തിൽ പരിക്കേറ്റത്. ഇരുവരുടെയും വാഹനങ്ങൾ തമ്മിൽ കൂട്ടിയിടിക്കുകയായിരുന്നുവെന്നാണ് റിപ്പോർട്ടുകൾ. പരിക്കേറ്റ ഇരുവരും സംഭവ സമയം വാഹനം ഓടിച്ചിരുന്നവരാണ്. വിവരം അറിഞ്ഞ് പോലീസ് എത്തി ഇവരെ സ്ലൈഗോ യൂണിവേഴ്സിറ്റി ഹോസ്പിറ്റലിൽ പ്രവേശിപ്പിച്ചു. രണ്ട് പേരുടെയും പരിക്കുകൾ സാരമുള്ളതാണെങ്കിലും ജീവന് ഭീഷണിയുള്ളതല്ല.
Discussion about this post

