ഡബ്ലിൻ: അയർലൻഡിൽ ഇന്നും നാളെയും മഴയും വെയിലും ഇടകലർന്ന അസ്ഥിര കാലാവസ്ഥ. മഴയ്ക്കൊപ്പം ശക്തമായ ഇടിമിന്നലിന് സാദ്ധ്യതയുണ്ടെന്നും മെറ്റ് ഐറാൻ പ്രവചിക്കുന്നു. നാളെയോടെ രാജ്യത്ത് മഴ കൂടുതൽ ശക്തമാകും.
ഇന്ന് രാവിലെ വടക്കൻ മേഖലയിൽ വ്യാപക മഴ ലഭിക്കും. ഉച്ചയ്ക്ക് ശേഷം മഴ ശക്തിപ്രാപിക്കുകയും ചിലയിടങ്ങളിൽ ഇത് വെള്ളപ്പൊക്കത്തിന് കാരണമാകുകയും ചെയ്യും. ശക്തമായ ഇടിമിന്നലിന് സാദ്ധ്യതയുള്ളതിനാൽ ജാഗ്രത പാലിക്കണം. ഇന്ന് ഉച്ചവരെ വെയിലുള്ള കാലാവസ്ഥ അനുഭവപ്പെടും.
ഞായറാഴ്ച അതിശക്തമായ മഴയാണ് ലഭിക്കുക. മഴയ്ക്കൊപ്പം ഇടിമിന്നലും ഉണ്ടാകും. നാളെയുടനീളം മഴയ്ക്ക് സാദ്ധ്യതയുണ്ടെന്നാണ് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ പ്രവചനം.
Discussion about this post

