ഡബ്ലിൻ: അയർലൻഡിൽ ഇന്നും നാളെയും ചൂടുള്ള കാലാവസ്ഥ. പ്രദേശത്തെ താപനില 27 ഡിഗ്രി സെൽഷ്യസ് വരെ എത്താൻ സാദ്ധ്യതയുണ്ടെന്ന് മെറ്റ് ഐറാൻ വ്യക്തമാക്കി. അതേസമയം ഒയാസിസ് ആരാധകരെ സംബന്ധിച്ച് ഏറ്റവും സന്തോഷം നൽകുന്ന വിവരമാണ് ഇത്. അടുത്ത വാരം പകുതിവരെ ചൂടുള്ള കാലാവസ്ഥ അയർലൻഡിൽ തുടരും.
അടുത്ത നാല് ദിവസം അയർലൻഡിൽ നല്ല ചൂടുള്ള കാലാവസ്ഥ അനുഭവപ്പെടുമെന്നാണ് കാലാവസ്ഥാ ചാനലിൽ നിന്നുള്ള കാഥൽ നോളനും പറയുന്നത്. എന്നാൽ സ്പെയിൻ, പോർച്ചുഗൽ എന്നിവിടങ്ങളിൽ കാട്ടുതീ പടരുന്നത് അയർലൻഡിൽ മൂടിക്കെട്ടിയ അന്തരീക്ഷത്തിന് കാരണമായേക്കാം. തെക്ക്- തെക്ക് കിഴക്കൻ മേഖലയിൽ രാവിലെ സമയങ്ങളിൽ പുക നിറഞ്ഞ അന്തരീക്ഷം കാണപ്പെട്ടേക്കാമെന്നും അദ്ദേഹം പറയുന്നു.
Discussion about this post

