മീത്ത്: ബോയ്ൻ യുദ്ധസ്ഥലത്തെത്തുന്ന വിനോദസഞ്ചാരികൾക്ക് വസ്ത്രധാരണവുമായി ബന്ധപ്പെട്ട നിർദ്ദേശം പുറപ്പെടുവിച്ച് പൊതുമരാമത്ത് വകുപ്പ്. ഇവിടം സന്ദർശിക്കാൻ എത്തുന്നവർ പച്ചയോ, ഓറഞ്ചോ നിറത്തിലുള്ള വസ്ത്രങ്ങൾ ധരിക്കരുതെന്നാണ് പൊതുമരാത്ത് വകുപ്പിന്റെ നിർദ്ദേശം. ഇതുമായി ബന്ധപ്പെട്ട് ടൂറിസ്റ്റ് ഗൈയ്ഡുകൾക്കും വകുപ്പ് നിർദ്ദേശം നൽകി.
യൂണിയനിസ്റ്റ്, നാഷണലിസ്റ്റ് വിഭാഗങ്ങളുടെ വികാരം മാനിച്ചുകൊണ്ടാണ് പച്ച, ഓറഞ്ച് നിറത്തിലുള്ള വസ്ത്രങ്ങൾ നിരോധിച്ചത്. ഈ നിർദ്ദേശം ഗൈഡ് ഹാൻഡ്ബുക്കിലും ഉൾപ്പെടുത്തിയിട്ടുണ്ട്. ഇരു നിറങ്ങളിലുള്ള വസ്ത്രം ധരിച്ചെത്തുന്ന വിനോദസഞ്ചാരികൾക്ക് ഗൈഡുമാർ മതിയായ നിർദ്ദേശം നൽകണമെന്നും പൊതുമരാമത്ത് വകുപ്പ് വ്യക്തമാക്കിയിട്ടുണ്ട്.
പ്രൊട്ടസ്റ്റന്റ് രാജാവായ വില്യം III കത്തോലിക്കൻ രാജാവായ ജെയിംസ് രണ്ടാമനെ പരാജയപ്പെടുത്തിയത് ഇവിടെവച്ചാണ്. ഇതിന് ശേഷം എല്ലാ വർഷവും ജൂലൈ 12 ന് ഓറഞ്ച് ഓർഡർ പരേഡ് നടത്താറുണ്ട്.

