ഡബ്ലിൻ: മലയാളീസ് ഇൻ സൗത്ത് ഡബ്ലിന്റെയും (എംഐഎസ്ഡി) സോഷ്യൽ സ്പേസ് അയർലൻഡിന്റെയും ഒന്നിച്ചുള്ള ഓണാഘോഷ പരിപാടി 13 (ശനിയാഴ്ച) ന്. ‘ തിരുവോണം 2025 ‘ എന്ന പേരിൽ സംഘടിപ്പിക്കുന്ന പരിപാടി ക്യാബിന്റ്ലീ കമ്യൂണിറ്റി ഹാളിൽ നടക്കും, രാവിലെ 11.30 മുതൽ വൈകീട്ട് 5.30 വരെയാണ് വിപുലമായ ആഘോഷപരിപാടികൾ നടക്കുക.
കുട്ടികൾക്കും മുതിർന്നവർക്കും ഒരുപോലെ ആസ്വദിക്കാൻ കഴിയുന്ന വടംവലി ഉൾപ്പെടെയുള്ള കായിക മത്സരങ്ങൾ അന്നേദിവസം നടക്കും. മറ്റ് കലാപരിപാടികളും ഉണ്ട്. ഓണാഘോഷത്തിന് മാറ്റ് കൂട്ടാൻ വിഭവ സമൃദ്ധമായ ഓണസദ്യയും ഉണ്ടാകും.
പരിപാടിയ്ക്കായുള്ള രജിസ്ട്രേഷൻ ഇതിനോടകം തന്നെ ആരംഭിച്ചു. https://socialspaceire.ie/programmes/misd-onam-2025/ എന്ന ലിങ്ക് വഴി രജിസ്റ്റർ ചെയ്യാം.
Discussion about this post

