കാവൻ: കൗണ്ടി കാവനിൽ വാഹനാപകടത്തിൽ പരിക്കേറ്റ് ചികിത്സയിൽ കഴിഞ്ഞ കുട്ടിയും മരിച്ചു. ഷെർകോക്കിൽ ആയിരുന്നു അപകടം ഉണ്ടായത്. കുട്ടിയ്ക്കൊപ്പം സാരമായി പരിക്കേറ്റ 50 വയസ്സുള്ള സ്ത്രീ സംഭവസ്ഥലത്ത് തന്നെ മരിച്ചിരുന്നു.
ടെമ്പിൾ സ്ട്രീറ്റ് ആശുപത്രിയിൽ ആയിരുന്നു കുട്ടി ചികിത്സയിൽ കഴിഞ്ഞിരുന്നത്. ആരോഗ്യനില കൂടുതൽ മോശമായതിനെ തുടർന്ന് കുട്ടിയ്ക്ക് ചൊവ്വാഴ്ച ഉച്ചയോടെ ജീവൻ നഷ്ടമാകുകയായിരുന്നു.
വെള്ളിയാഴ്ച വൈകീട്ടോടെയായിരുന്നു അപകടം ഉണ്ടായത്. കാറും വാനും തമ്മിൽ കൂട്ടിയിടിക്കുകയായിരുന്നു. സംഭവത്തിന്റെ ദൃക്സാക്ഷികൾ എത്രയും വേഗം ബന്ധപ്പെടണമെന്ന് പോലീസ് അറിയിച്ചു.
Discussion about this post

