ഡബ്ലിൻ: സ്കെറിയിൽ ആൾക്കൂട്ടത്തിനിടയിലേക്ക് വാഹനമോടിച്ച് കയറ്റിയ സംഭവത്തിൽ യുവാവിനെ കോടതിയിൽ ഹാജരാക്കി. 29 കാരനെയാണ് സംഭവവുമായി ബന്ധപ്പെട്ട് പോലീസ് അറസ്റ്റ് ചെയ്തത്. കോടതിയിൽ ഹാജരാക്കിയ ഇയാൾക്കെതിരെ കോടതി കുറ്റങ്ങൾ ചുമത്തി.
രാവിലെയോടെയായിരുന്നു പ്രതിയായ ഷോൺ മക്ഗ്ലോഗനെ കോടതിയിൽ ഹാജരാക്കിയത്. ദ്രോഗെഡ സ്വദേശിയാണ് ഇയാൾ. ബാൽബ്രിഗൻ ജില്ലാ കോടതിയിലാണ് ഇയാളെ ഹാജരാക്കിയത്. അപകടകരമായ ഡ്രൈവിംഗ് ഉൾപ്പെടെയുള്ള കുറ്റങ്ങളാണ് ഇയാൾക്കെതിരെ ചുമത്തിയിരിക്കുന്നത്. അതേസമയം മക്ഗ്ലോഗന് കോടതി ജാമ്യം അനുവദിക്കുകയും ചെയ്തു. കഴിഞ്ഞ ദിവസമായിരുന്നു ഇയാൾ ആൾക്കൂട്ടത്തിനിടയിലേക്ക് വാഹനം ഓടിച്ച് കയറ്റിയത്. സംഭവത്തിൽ നാല് പേർക്ക് പരിക്കേറ്റിരുന്നു.

