കാർലോ: കാർലോയിലെ ജിഎഎ ഗ്രൗണ്ടിൽ അപകടം. സംഭവത്തിൽ 50 കാരന് ജീവൻ നഷ്ടമായി. ഇന്നലെ രാവിലെ പത്തരയോടെയായിരുന്നു സംഭവം. പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
നെറ്റ്വാച്ച് കുള്ളൻ പാർക്കിൽ ആയിരുന്നു സംഭവം. സ്ഥലത്ത് ജോലികൾ ചെയ്യുകയായിരുന്നു 50 കാരൻ. ഇതിനിടെ അപകടം സംഭവിക്കുകയായിരുന്നു. ഉടനെ തന്നെ അദ്ദേഹത്തിന് വൈദ്യസഹായം നൽകിയെങ്കിലും ജീവൻ രക്ഷിക്കാൻ കഴിഞ്ഞില്ല. 50 കാരന്റെ മൃതദേഹം പോസ്റ്റ്മോർട്ടത്തിനായി ആശുപത്രിയിലേക്ക് മാറ്റി. 50 കാരന്റെ വിയോഗത്തിൽ കാർലോ ജിഎഎ ക്ലബ്ബ് അനുശോചിച്ചു.
Discussion about this post

