തിരുവനന്തപുരം ; സർക്കാരും, എക്സൈസ് മന്ത്രിയും അറിയാതെ ബാർ ലൈസൻ നൽകിയെന്ന വിവാദത്തിനിടെ എക്സൈസ് കമ്മീഷണർ സീറാം സാംബശിവറാവുവിന്റെ കസേര തെറിച്ചു. എക്സൈസ് കമ്മീഷണറുടെ നടപടിയിൽ മന്ത്രി എം ലിജു കടുത്ത അതൃപ്തി അറിയിച്ചിരുന്നു. ഇതിനു പിന്നാലെയാണ് കമ്മീഷണറെ മാറ്റിയിരിക്കുന്നത് . അഡീഷണർ കമ്മീഷണർക്കാണ് താൽക്കാലിക ചുമതല നൽകിയിരിക്കുന്നത്.
മൂന്ന് ബീയർ, വൈൻ പാർലറുകൾക്ക് ലൈസൻ പുതുക്കി നൽകുകയും കൊച്ചി വിമാനത്താവളത്തിൽ 2 ലൗഞ്ച് ബാർ ലൈസൻസ് അനുവദിച്ചതും വൻ വിവാദമായിരുന്നു. മദ്യനയം വരുന്നതിന് മുൻപ് മന്ത്രി അറിയാതെയാണ് ഈ നടപടികളെന്ന് ചൂണ്ടിക്കാട്ടി രണ്ട് എക്സൈസ് ഉദ്യോഗസ്ഥരെ സസ്പെൻഡ് ചെയ്തിരുന്നു.
വിഷയത്തില്‍ സീറാം സാംബശിവറാവു നല്കിയ റിപ്പോര്‍ട്ട് മന്ത്രി ലിജു തള്ളിയിരുന്നു. ഇന്നലെ വിളിച്ച എക്സൈസ് ഉദ്യോഗസ്ഥരുടെ യോഗത്തിലും സാംബശിവറാവു വന്നിരുന്നില്ല. മദ്യനയം വരുന്നതിന് മുൻപ് ഒരു ബാർ ലൈസൻസും അനുവദിക്കേണ്ടതില്ലെന്ന് ഓഗസ്റ്റിൽ സർക്കാർ നിർദേശം നൽകിയിരുന്നു. എന്നാൽ ഇത് മറികടന്നാണ് ബാർ ലൈസൻസുകൾ അനുവദിച്ചത്. സർക്കാർ നിർദേശം താൻ കണ്ടില്ലെന്നും ലൈസൻസ് നൽകാൻ തനിക്ക് അധികാരമുണ്ടെന്നുമാണ് സാംബശിവറാവു വിശദീകരിച്ചത് . എന്നാൽ ഇത് മന്ത്രി അംഗീകരിക്കാൻ തയ്യാറായില്ല.

