ഡബ്ലിൻ: കടുത്ത പീഡനങ്ങൾക്കിരയായിട്ടും നടപടികൾ സ്വീകരിക്കാതെ അയർലൻഡിലെ പ്രായപൂർത്തിയായവർ. സേഫ്ഗാർഡ് അയർലൻഡിന്റെ കണക്കുകൾ പ്രകാരം അയർലൻഡിലെ മൂന്നിലൊന്ന് പേർ അഥവാ 36 ശതമാനം പേർ പീഡനം നേരിട്ടിട്ടും നടപടി സ്വീകരിക്കാൻ തയ്യാറാല്ലെന്നാണ് വ്യക്തമാകുന്നത്. ആയിരം പേരിൽ നടത്തിയ സർവ്വേയിൽ ആയിരുന്നു കണ്ടെത്തൽ.
പ്രതികരിച്ചവരിൽ 40 ശതമാനം പേരാണ് തങ്ങൾ പീഡനം അനുഭവിക്കുന്നുണ്ടെന്ന് തിരിച്ചറിഞ്ഞത്. ഇതിൽ 20 പേർക്ക് പീഡനം അനുഭവിക്കുമ്പോൾ എന്ത് നടപടിയാണ് സ്വീകരിക്കേണ്ടത് എന്നതിനെക്കുറിച്ച് അറിയില്ല. ബാക്കി 16 ശതമാനം പേർ നടപടി ആവശ്യമില്ലെന്ന മനോഭാവക്കാരാണ്. 32 ശതമാനം പേർക്ക് പ്രതികരിക്കുന്നതിന് നിയന്ത്രണം ഉണ്ടാകുകയായിരുന്നു.

