ഡബ്ലിൻ: അയർലൻഡിലെ പ്രമുഖ മാധ്യമമായ ആർടിഇയുടെ കെട്ടിടങ്ങൾക്ക് നേരെ ബോംബ് ഭീഷണി. ഇതേ തുടർന്ന് കെട്ടിടങ്ങൾ ഒഴിപ്പിക്കും. ആർടിഇയ്ക്ക് പുറമേ മറ്റ് മാധ്യമ സ്ഥാപനങ്ങൾക്ക് നേരെയും ഭീഷണി ഉണ്ടായിട്ടുണ്ടെന്നാണ് റിപ്പോർട്ടുകൾ.
ഡോണിബ്രൂക്ക് ക്യാമ്പസിലെ കെട്ടിടങ്ങൾക്ക് നേരെയാണ് ബോംബ് ഭീഷണി ഉയർന്നത്. കെട്ടിടം ബോംബുവച്ചു തകർക്കും എന്നായിരുന്നു ഭീഷണി സന്ദേശം. ഇതിന് പിന്നാലെ ബോംബ് സ്ക്വാഡ് ഉൾപ്പെടെ സ്ഥലത്ത് എത്തി. ജീവനക്കാരുടെ സുരക്ഷയെക്കരുതി ഇവരെ സുരക്ഷിത കേന്ദ്രങ്ങളിലേക്ക് മാറ്റുകയായിരുന്നു. കെട്ടിടത്തിൽ നടത്തിയ പരിശോധനകളിൽ ബോംബ് കണ്ടെടുത്തിട്ടില്ല. അതിനാൽ ഭീഷണി വ്യാജമാണെന്നാണ് സംശയിക്കുന്നത്.
Discussion about this post

