ഡബ്ലിൻ: യൂറോപ്യൻ യൂണിയൻ നേതാക്കളുടെ യോഗത്തിന് ദിവസങ്ങൾ ബാക്കി നിൽക്കേ ഡബ്ലിൻ നഗരത്തിൽ പഴുതടച്ച സുരക്ഷയുമായി പോലീസ്. വിവിധയിടങ്ങളിൽ പട്രോളിംഗും പരിശോധനയും ആരംഭിച്ചു. അടുത്ത വാരമാണ് യൂറോപ്യൻ യൂണിയൻ നേതാക്കൾ യോഗം ചേരുന്നത്.
ഗാർഡ ഷിക്കോണയിലെ അംഗങ്ങൾ, ഡബ്ലിൻ സിറ്റി കൗൺസിൽ, മെയിന്റൻസ് ടീം അംഗങ്ങൾ എന്നിവർ നഗരത്തിന്റെ വിവിധ ഭാഗങ്ങളിൽ പരിശോധന നടത്തി. മാൻഹോൾ കവറുകളുടെ പരിശോധനയുൾപ്പെടെ ദൗത്യത്തിന്റെ ഭാഗമായി നടത്തിയിട്ടുണ്ട്. ഐറിഷ് ഗാർഡകൾ ചരിത്രത്തിലെ തന്നെ ഏറ്റവും വലിയ ദൗത്യത്തിനാണ് ഒരുങ്ങുന്നത് എന്നാണ് റിപ്പോർട്ടുകൾ. 50 യൂറോപ്യൻ നേതാക്കളും യൂറോപ്യൻ, അന്താരാഷ്ട്ര സംഘടനകളുടെ തലവന്മാരും മറ്റ് ക്ഷണിക്കപ്പെട്ട പങ്കാളികളും പങ്കെടുക്കും

