ലെയ്ട്രിം: കഴിഞ്ഞ ദിവസം സമ്മാനാർഹമായ ലോട്ടോ ജാക്ക്പോട്ട് വിറ്റത് ലെയ്ട്രിമിൽ. നാഷണൽ ലോട്ടറി ഇക്കാര്യം സ്ഥിരീകരിച്ചിട്ടുണ്ട്. ബുധനാഴ്ച
ഡ്രംഷാൻബോയിലെ ചർച്ച് സ്ട്രീറ്റിലുള്ള സ്കോളൻസ് ഗാലയിൽ നിന്നാണ് ടിക്കറ്റ് വിറ്റ് പോയത്. ക്വിക്ക് പിക്ക് ടിക്കറ്റായിരുന്നു ഭാഗ്യശാലി സ്വന്തമാക്കിയത് എന്നും നാഷണൽ ലോട്ടറി വ്യക്തമാക്കി.
4,769,938 യൂറോയാണ് സമ്മാനമായി ലഭിച്ചത്. 8, 11, 13, 17, 37, 45 എന്നീ സംഖ്യകളും ബോണസ് പോയിന്റ് മൂന്നും ഒത്തുവന്ന ടിക്കറ്റിനാണ് സമ്മാനം ലഭിച്ചത്. ഈ വർഷം ഇതുവരെ അയർലൻഡിൽ 37 പേർ ലോക്കോ ജാക്ക് പോട്ട് ജേതാക്കളായിട്ടുണ്ട്.
Discussion about this post

