ഡബ്ലിൻ: ഉപഭോക്താക്കൾക്ക് കിടിലൻ ഓഫറുകളുമായി ടെസ്കോ മൊബൈൽ. കുറഞ്ഞ ചിലവിൽ ആശയവിനിമയത്തിന് അവസരമൊരുക്കുന്ന നിരവധി ഓഫറുകളാണ് കമ്പനി മുന്നോട്ടുവയ്ക്കുന്നു. നേരത്തെ ലിഡിലും സമാനമായ ഓഫറുകൾ കൊണ്ടുവന്നിരുന്നു.
സിം ഓൺലി ഓഫറുകളാണ് ടെസ്കോ ഒരുക്കുന്നത്. പുതിയ ഫോൺ വാങ്ങാതെ നിലവിലെ ഫോൺ തന്നെ ഉപയോഗിച്ച് മൊബൈൽ സേവനം തുടരാൻ പുതിയ ഓഫറുകൾ ഉപഭോക്താക്കളെ പ്രാപ്തരാക്കുന്നു. പ്രതിമാസ ബില്ലുകൾ അടയ്ക്കുന്ന ബിൽ പേ പ്ലാനുകൾ, റീച്ചാർജ് ചെയ്യുന്ന പ്രീ പേയ്ഡ് പ്ലാനുകളും ലഭ്യമാണ്. 10 യൂറോയ്ക്ക് ലഭിക്കുന്ന 5 ജി ക്ലബ്ബ്കാർഡുകളാണ് പുതിയ ഓഫറുകളിലെ പ്രധാനപ്പെട്ടത്. 20 യൂറോ ആണ് ഇത്തരം പ്ലാനുകൾക്ക് സാധാരണയായി നൽകേണ്ടിവരിക. മറ്റ് ഓഫറുകളും കമ്പനി ഉപഭോക്താക്കൾക്കായി ഒരുക്കിയിട്ടുണ്ട്.

