ഡബ്ലിൻ: അയർലൻഡിൽ ഇന്ന് മുതൽ ലേണർ പെർമിറ്റ് നിയമങ്ങളിൽ മാറ്റം. ഇന്ന് മുതൽ ലേണർപെർമിറ്റ് പുതുക്കലുകൾക്കുൾപ്പെടെ കടമ്പകൾ ഏറെയാണ്. അഞ്ചാമത്തെ പെർമിറ്റ് പുതുക്കാൻ ഇനി മുതൽ അനുവദിക്കില്ല. ഇതിന് പകരമായി ആദ്യം മുതലുള്ള നടപടിക്രമങ്ങൾ പിന്തുടരേണ്ടതാണ്.
ഇനി മുതൽ മൂന്നാമത്തെയും നാലാമത്തെയും പെർമിറ്റ് പുതുക്കാൻ ഡ്രൈവിംഗ് ടെസ്റ്റ് എഴുതിയിരിക്കണം. കഴിഞ്ഞ രണ്ട് വർഷത്തിനുള്ളിൽ ടെസ്റ്റ് എഴുതിയവർക്ക് പെർമിറ്റിനായി അപേക്ഷിക്കാം. ഇതുവരെ അപേക്ഷിച്ചിട്ടുണ്ടെങ്കിൽ പെർമിറ്റ് പുതുക്കാം എന്ന നയമായിരുന്നു ഉണ്ടായിരുന്നത്. നാലാമത്തെ പെർമിറ്റ് ഒരു വർഷത്തേയ്ക്ക് മാത്രമായിരിക്കും ലഭിക്കുക. ഏഴ് വർഷം ലേണർ പെർമിറ്റ് കൈവശം വച്ചവർക്ക് വീണ്ടും ഡ്രൈവിംഗ് ടെസ്റ്റ് നടപടിക്രമങ്ങൾ പാലിക്കേണ്ടതായി വരും.

