ഡബ്ലിൻ: അയർലൻഡിലെ പ്രമുഖ പാർട്ടിയായ ഫിയന്ന ഫെയ്ലിന്റെ ജനപിന്തുണയിൽ കുറവ്. കഴിഞ്ഞ മാസത്തിൽ രണ്ട് പോയിന്റിന്റെ കുറവാണ് ഉണ്ടായത് എന്നാണ് പുതിയ സർവ്വേഫലത്തിലെ കണ്ടെത്തൽ. നിലവിൽ 16 ശതമാനം ആണ് പാർട്ടിയുടെ പിന്തുണ. നേരത്തെ ഇത് 18 ശതമാനം ആയിരുന്നു.
സൺഡേ ഇൻഡിപെന്റന്റ്/ അയർലൻഡ് തിങ്ക്സ് പോളാണ് ഇതുമായി ബന്ധപ്പെട്ട വിവരങ്ങൾ പുറത്തുവിട്ടത്. 1181 വോട്ടർമാരിൽ നടത്തിയ സർവ്വേയിൽ ഫിൻ ഗെയ്ലിന്റെ പിന്തുണ മാറ്റമില്ലാതെ തുടരുകയാണ്. സിൻ ഫെയ്നിന്റെ പിന്തുണ രണ്ട് പോയിന്റ് ഉയർന്ന് 21 ശതമാനം ആയി. അവോണ്ടുവിനും പോയിന്റിൽ വർധനവ് ഉണ്ടായിട്ടുണ്ട്. ഒരു പോയിന്റ് ഉയർന്ന് 9 ശതമാനം എന്ന നിലയിലേക്ക് പാർട്ടിയുടെ പിന്തുണ വളർന്നിട്ടുണ്ട്. ഇൻഡിപെൻഡന്റ് അയർലൻഡിന് രണ്ട് പോയിന്റിന്റെ വർധനവ് ഉണ്ടായതോടെ പ്രീതി 9 ശതമാനം ആയി ഉയർന്നു.

