ഡെറി: ഹാലോവീനിന്റെ ഭാഗമായി ഡെറിയിൽ ആഘോഷപരിപാടികൾ നടന്നു. ആയിരക്കണക്കിന് പേരാണ് ഇന്നലെ നടന്ന വെടിക്കെട്ടും പരേഡും കാണാൻ ഒത്തുചേർന്നത്. ഇതോടെ ഡെറിയിലെ ഹാലോവീൻ വാർഷി ആഘോഷം 40ാം വർഷത്തിലേക്ക് കടന്നു.
ഡെറി ഗ്രേസ് യു നിയല്ലൈസ് മേയറാണ് പരേഡിന് നേതൃത്വം നൽകിയത്. 40ാം വാർഷികം ആഘോഷിക്കുന്ന വേളയിൽ ഇത് നിർണായകമാണ്. 1986 ൽ ചെറിയ പ്രാദേശിക പരിപാടി ആയിട്ടാണ് ഇവിടെ ഹാലോവീൻ ആഘോഷം തുടങ്ങിയത്. പിന്നീട് ലോകശ്രദ്ധ പിടിച്ചുപറ്റുന്ന പരിപാടിയായി മാറുകയായിരുന്നു. കഴിഞ്ഞ ദിവസം നടന്ന പരിപാടിയിൽ ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നും നിരവധി പേരാണ് എത്തിയത്.
Discussion about this post

