കിൽഡെയർ: കിൽഡെയറിൽ ഫയർഫോഴ്സിന് നേരെ ആക്രമണം. സംഭവത്തിൽ ഒരാൾക്ക് പരിക്കേറ്റു. രക്ഷാപ്രവർത്തനത്തിനിടെ ആയിരുന്നു സംഭവം. പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. പരിക്കേറ്റ അഗ്നിശമന സേനാ ഉദ്യോഗസ്ഥൻ ആശുപത്രിയിൽ ചികിത്സ തേടി.
കഴിഞ്ഞ ദിവസം രാത്രി നഗരത്തിലെ എസ്റ്റേറ്റിൽ തീപിടിത്തം ഉണ്ടായിരുന്നു. ഇത് അണയ്ക്കാനായി എത്തിയതായിരുന്നു ഉദ്യോഗസ്ഥർ. ഇതിനിടെ വാഹനത്തിലേക്ക് വലിയ പാറക്കഷ്ണം എറിയുകയായിരുന്നു. വാഹനത്തിന്റെ വാഹനത്തിന്റെ ഗ്ലാസിലേക്കാണ് ഇത് പതിച്ചത്. ഗ്ലാസ് തകർന്ന് ഉദ്യോഗസ്ഥന്റെ ശരീരത്തിൽ തറച്ച് കയറുകയായിരുന്നു. കൈകൾക്കാണ് പരിക്കേറ്റത്. സംഭവത്തെക്കുറിച്ച് എന്തെങ്കിലും വിവരം അറിയുന്നവർ അഗ്നിശമന സേനയെ വിവരം അറിയിക്കേണ്ടതാണ്.

