ഗാൽവേ: ഗാൽവേയിലെ പള്ളിയിൽ സ്ഫോടനം നടത്താൻ ഗൂഢാലോചന നടിയ സംഭവത്തിൽ തീവ്രവാദികളെ ജയിലിടച്ച് കോടതി. മൂന്ന് പേരെയാണ് കേസുമായി ബന്ധപ്പെട്ട് പോലീസ് അറസ്റ്റ് ചെയ്തത്. 2025 നവംബർ 4 നും 5 നും ഇടയിലായി ആക്രമണം നടത്താൻ ആയിരുന്നു സ്വയം പ്രഖ്യാപിത തീവ്രവാദ സംഘടനയിലെ അംഗങ്ങളായ മൂന്ന് പേരും പദ്ധതിയിട്ടിരുന്നത്.
34 വയസ്സുള്ള ഡാരൻ ഗോർമാൻ, 36 വയസ്സുള്ള ഗാരറ്റ് പൊള്ളോക്ക്, 39 വയസ്സുള്ള കരോലിസ് പെക്കാസ്കാസിൻ എന്നിവരാണ് കേസിലെ പ്രതികൾ. ഇതിൽ ഗാരറ്റിന് 10 വർഷത്തെ തടവ് ശിക്ഷ ആയിരുന്നു കോടതി വിധിച്ചത്. കഴിഞ്ഞ വർഷം വിധിച്ച തടവ് താത്കാലികമായി നിർത്തിവച്ചു. ബാക്കി രണ്ട് പേർക്കും എട്ട് വർഷം വീതമാണ് തടവ് ശിക്ഷ വിധിച്ചത്. കഴിഞ്ഞ വർഷത്തെ തടവ് താത്കാലികമായി സസ്പെൻഡ് ചെയ്തിട്ടുണ്ട്.

