കോർക്ക്: വെസ്റ്റ് കോർക്കിലെ ഫാമിൽ നിന്നും മോഷണം പോയ കന്നുകാലികളെ കണ്ടെത്തി. 18 കന്നുകാലികളെയാണ് ബാലിഡെഹോബ് മേഖലയിൽ നിന്നും കണ്ടെത്തിയത്. ഗാർഡയും കൃഷിവകുപ്പും ചേർന്ന് നടത്തിയ തിരച്ചിലിലാണ് കന്നുകാലികളെ കണ്ടെത്തിയത്.
കഴിഞ്ഞ മാസം ആയിരുന്നു കന്നുകാലികൾ മോഷണം പോയത്. ഏകദേശം 30,000 യൂറോയുടെ നഷ്ടമാണ് ഉണ്ടായത് എന്ന് കർഷകൻ പ്രതികരിച്ചിരുന്നു. അദ്ദേഹത്തിന്റെ പരാതിയുടെ അടിസ്ഥാനത്തിൽ അന്വേഷണം പുരോഗമിക്കുകയായിരുന്നു. ഇതിനിടെയാണ് കണ്ടെത്തൽ. കാണാതായ പശുക്കളെ തന്നെയാണോ കണ്ടെത്തിയത് എന്ന് സ്ഥിരീകരിക്കാൻ ഡിഎൻഎ പരിശോധന ഉൾപ്പെടെ നടത്താനാണ് തീരുമാനം.
Discussion about this post

