കെറി: കൗണ്ടി കെറിയിൽ അമ്മയെ കൊലപ്പെടുത്തിയ മകന് ജീവപര്യന്തം. 55 വയസ്സുകാരനായ ബില്ലി ബേൺസിനെ ആണ് കോടതി ശിക്ഷിച്ചത്. മൂന്ന് വർഷം മുൻപായിരുന്നു ബില്ലി 75 വയസ്സുള്ള മറിയം ബേൺസിനെ കൊലപ്പെടുത്തിയത്.
2022 ഓഗസ്റ്റ് 15 ന് ആയിരുന്നു സംഭവം. അർദ്ഷനാവൂളിയിലുള്ള വീട്ടിൽ വച്ചായിരുന്നു ബില്ലി 75 കാരിയായ അമ്മയെ കൊലപ്പെടുത്തിയത്. കൊലപാതകം തെളിഞ്ഞതോടെ ബില്ലിയെ അറസ്റ്റ് ചെയ്തു. തുടർന്ന് നടപടി സ്വീകരിക്കുകയായിരുന്നു. മാനസികരോഗിയാണെന്ന് പറഞ്ഞ് കോടതിയെ കബളിപ്പിച്ച് കേസിൽ നിന്നും ഒഴിവാകാൻ ബില്ലി ശ്രമിച്ചിരുന്നു. എന്നാൽ കഴിഞ്ഞ വെളളിയാഴ്ച ആറ് മണിക്കൂറിലധികം നീണ്ട വിചാരണയ്ക്കൊടുവിൽ ബില്ലിയ്ക്ക് മാനസിക പ്രശ്നങ്ങൾ ഇല്ലെന്ന് കോടതിയ്ക്ക് ബോധ്യപ്പെട്ടു. ഇതോടെയാണ് ജീവപര്യന്തം തടവ് ശിക്ഷം വിധിച്ചത്.

