ഡബ്ലിൻ: സർക്കാരിന്റെ പുതിയ ഹൗസിംഗ് ആക്ടിവേഷൻ ഓഫീസിന് നേതൃത്വം നൽകുന്നതിനായി തീരുമാനിച്ച ശമ്പളത്തിൽ അതൃപ്തിപ്രകടമാക്കി സൈമൺ ഹാരിസ്. 4,3000 യൂറോ ശമ്പളമായി നൽകാനുള്ള തീരുമാനത്തോട് യോജിക്കാൻ കഴിയില്ലെന്ന് അദ്ദേഹം പറഞ്ഞു. അയർലന്റ് മാധ്യമം സംഘടിപ്പിച്ച പരിപാടിയിൽ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
ഹൗസിംഗ് ആക്ടിവേഷൻ ഓഫീസിന് നേതൃത്വം നൽകുന്നതിന് പ്രതിഫലമായി 430000 യൂറോ നൽകാനുള്ള തീരുമാനം ശരിയാണെന്ന് തോന്നുന്നില്ല. സ്വന്തമായി വീട് വാങ്ങാൻ കഴിയാത്ത ആളുകളെ സഹായിക്കുന്നതിനുള്ള പദ്ധതിയ്ക്ക് മേൽനോട്ടം വഹിക്കുന്ന ജോലിയ്ക്ക് ഈ തുക അനുയോജ്യമാണെന്ന് കരുതുന്നില്ല. എനിക്ക് ഈ തുക വേണ്ട. നാമ ചീഫ് എക്സിക്യൂട്ടീവ് ബ്രെൻഡൻ മക്ഡൊണാൾഡ് ആ സ്ഥാനത്തേക്ക് പരിഗണിക്കപ്പെട്ടിരുന്നുവെന്നും അദ്ദേഹം ആയിരുന്നെങ്കിൽ നിലവിലുള്ള ശമ്പളം നിലനിർത്താമായിരുന്നെന്നും സൈമൺ ഹാരിസ് വ്യക്തമാക്കി.

