ഡബ്ലിൻ: ലൈംഗികാതിക്രമം സംബന്ധിച്ച പരാതികൾ ഉയർന്നതിനെ തുടർന്ന് പോലീസുകാരെ സസ്പെൻഡ് ചെയ്തു. രണ്ട് പേർക്കെതിരെയാണ് നടപടി സ്വീകരിച്ചത്. വനിതാ സഹപ്രവർത്തകരുടെ പരാതിയിലാണ് നടപടി. അതേസമയം സംഭവത്തിന് പിന്നാലെ സേന ആത്മ പരിശോധനയ്ക്ക് ഒരുങ്ങുകയാണ്.
പീഡനം, ലൈംഗികാതിക്രമം തുടങ്ങിയ പരാതികളാണ് ഉദ്യോഗസ്ഥർക്കെതിരെ ലഭിച്ചിരിക്കുന്നത്. ഇതേ തുടർന്ന് നടത്തിയ പ്രാഥമിക അന്വേഷണത്തിൽ കുറ്റങ്ങൾ വ്യക്തമാകുകയായിരുന്നു. തുടർന്നാണ് നടപടി സ്വീകരിച്ചത്.
Discussion about this post

