ഡബ്ലിൻ: സോഷ്യൽ ജസ്റ്റിസ് അയർലൻഡിന്റെ സഹസ്ഥാപകനും മുൻ ജോയിന്റ് സിഇഒയുമായ സീനിയർ ബ്രിജിഡ് റെയ്നോൾഡ്സ് അന്തരിച്ചു. കഴിഞ്ഞ ദിവസം ആയിരുന്നു അദ്ദേഹത്തിന്റെ അപ്രതീക്ഷിത വിയോഗം. എസ്ജെഐ സിഇഒ ജോൺ മക്ഗേഡി അദ്ദേഹത്തിന് ആദരാഞ്ജലികൾ അർപ്പിച്ചു.
2009 മുതൽ ഡോ. സീൻ ഹീലിയോടൊപ്പം സോഷ്യൽ ജസ്റ്റിസ് അയർലൻഡിനെ ബ്രിജിഡ് നയിച്ചു. സർക്കാരുമായും സിവിൽ സമൂഹവുമായും ഇടപഴകുക, സാമൂഹിക നീതി വിഷയങ്ങളിൽ, വാദിക്കുക, അഭിപ്രായമിടുക എന്നിവ ലക്ഷ്യമിട്ടായിരുന്നു 2009 ൽ സോഷ്യൽ ജസ്റ്റിസ് അയർലൻഡിന് രൂപം നൽകിയത്. 2023ൽ, സീനിയർ ബ്രിജിഡ് ജോയിന്റ് സിഇഒ, കമ്പനി സെക്രട്ടറി എന്നീ നിലകളിൽ നിന്ന് വിരമിച്ചു.
Discussion about this post

