തിരുവനന്തപുരം: പശ്ചിമേഷ്യൻ സംഘർഷത്തെത്തുടർന്ന് നേരത്തെ മാറ്റിവച്ച ഗൾഫ് രാജ്യങ്ങളിലെ എസ്എസ്എൽസി, പ്ലസ് ടു പരീക്ഷകൾ റദ്ദാക്കി. സംഘർഷം തുടരുകയും പരീക്ഷകൾ നടത്തുക അസാധ്യമാവുകയും ചെയ്തതിനാലാണ് തീരുമാനം. പരീക്ഷകൾക്ക് പകരം ബദൽ സംവിധാനം ഏർപ്പെടുത്തും. എസ്എസ്എൽസി വിദ്യാർത്ഥികൾക്ക് ഓണം, ക്രിസ്മസ് പരീക്ഷകളുടെ ശരാശരി സ്കോറുകൾ അടിസ്ഥാനമാക്കിയായിരിക്കും മാർക്ക് കണക്കാക്കുക.
പ്ലസ് ടു വിദ്യാർത്ഥികൾക്ക് പ്ലസ് വണ്ണിലെ മാർക്ക് പരിഗണിക്കും. കൂടാതെ, ബോണസ് മാർക്കും നൽകും. ഈ മാർക്കിന്റെ അടിസ്ഥാനത്തിൽ സർട്ടിഫിക്കറ്റുകൾ നൽകും. സംസ്ഥാന വിദ്യാഭ്യാസ മന്ത്രിയുടെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിലാണ് തീരുമാനം. നിശ്ചിത സമയപരിധിക്കുള്ളിൽ പരീക്ഷകൾ നടത്താൻ കഴിയില്ലെന്ന് ഉദ്യോഗസ്ഥർ പറഞ്ഞു.

