ഡൊണഗൽ: ഡൊണഗൽ തീരത്ത് കാണാതായ ബ്രിട്ടന്റെ നാവിക സേനാംഗത്തിനായി തിരച്ചിൽ തുടരുന്നു. ഐറിഷ് കോസ്റ്റ് ഗാർഡിന്റെ മറൈൻ റെസ്ക്യൂ കോ- ഓർഡിനേഷൻ സെന്ററിന്റെ നേതൃത്വത്തിലാണ് തിരച്ചിൽ. ഹെലികോപ്റ്ററുകൾ ഉൾപ്പെടെ തിരച്ചിലിൽ പങ്കെടുക്കുന്നുണ്ട്.
കഴിഞ്ഞ ദിവസമാണ് കപ്പലിൽ നിന്നും സേനാംഗത്തെ കാണാതെ ആയത്. അറിയിപ്പ് ലഭിച്ചതിന് തൊട്ട് പിന്നാലെ അദ്ദേഹത്തിനായി തിരച്ചിൽ ആരംഭിക്കുകയായിരുന്നു. ഡൊണഗലിലെ ട്രോയ് ഐലൻഡിനും മയോയിലെ ഈഗിൾ ഐലന്റിനും ഇടയിൽവച്ചായിരുന്നു സംഭവം.
Discussion about this post

