ഡബ്ലിൻ: ലിയോ മാർപ്പാപ്പയുമായി കൂടിക്കാഴ്ച നടത്തി യൂറോപ്യൻ ഇക്കണോമിക് ആൻഡ് സോഷ്യൽ കമ്മിറ്റിയുടെ (ഇഇഎസ്സി) പ്രസിഡന്റായ സീമസ് ബൊളണ്ട്. ഇന്നലെ രാവിലെ വത്തിക്കാനിൽ എത്തിയപ്പോഴായിരുന്നു അദ്ദേഹം മാർപ്പാപ്പയെ കണ്ടത്. ദാരിദ്ര നിർമ്മാർജ്ജനം ഉൾപ്പെടെയുള്ള വിഷയങ്ങളിൽ അദ്ദേഹവുമായി ചർച്ച നടത്തിയെന്ന് ബോളണ്ടുമായി ബന്ധപ്പെട്ട വൃത്തങ്ങൾ വ്യക്തമാക്കി. ജനാധിപത്യ സംരക്ഷണവും ചർച്ചാ വിഷയമായി.
യൂറോപ്യൻ യൂണിയൻ ലോകത്തിലെ ഏറ്റവും സമ്പന്നമായ പ്രദേശമാണെന്ന് ബോളണ്ട് പറഞ്ഞു. എന്നാൽ 21 ശതമാനം ജനങ്ങൾ ഇപ്പോഴും ദാരിദ്ര്യത്തിൽ കഴിയുകയാണ്. ഇതിൽ യൂറോപ്യൻ യൂണിയൻ നല്ലത് പോലെ ശ്രദ്ധിക്കേണ്ടതുണ്ടെന്നും ബോളണ്ട് കൂട്ടിച്ചേർത്തു.
Discussion about this post

