ഡബ്ലിൻ: അയർലൻഡിൽ സ്ക്രാംബ്ലർ ബൈക്കുകൾ നിരോധിക്കാനുള്ള ആലോചനയുമായി സർക്കാർ. ഇത് സംബന്ധിച്ചുള്ള ചർച്ചകൾ പുരോഗമിക്കുകയാണെന്നാണ് റിപ്പോർട്ടുകൾ. പൊതുറോഡുകൾ, പാർക്കുകൾ, മറ്റ് പൊതുസ്ഥലങ്ങൾ എന്നിവിടങ്ങളിൽ സ്ക്രാംബ്ലർ ബൈക്കുകൾക്ക് വിലക്കേർപ്പെടുത്തും.
നിയമ നിർമ്മാണത്തിന് പ്രധാനമന്ത്രി മീഹോൾ മാർട്ടിൻ നിർദ്ദേശം നൽകിയിട്ടുണ്ടെന്നാണ് വിവരം. കഴിഞ്ഞ ആഴ്ച ഡബ്ലിനിൽ സ്ക്രാംബ്ലർ ബൈക്ക് ഇടിച്ച് കൗമാരക്കാരി മരിച്ചിരുന്നു. ഇതിന് പിന്നാലെയാണ് സർക്കാരിന്റെ തിരക്കിട്ട നീക്കം.
Discussion about this post

