ഡബ്ലിൻ: അയർലൻഡ് നാഷണൽ യൂത്ത് ക്രിക്കറ്റ് ടീമിൽ ഇടംനേടി മലയാളി താരങ്ങൾ. കോഴിക്കോട് സ്വദേശി സിദ്ധാർത്ഥ് ബിജു, സഹോദരൻ ശ്രാവൺ ബിജു തിരുവനന്തപുരം സ്വദേശി ആദിൽ നൈസാം എന്നിരാണ് ടീമിൽ ഇടം നേടിയത്. മലയാളികളെ സംബന്ധിച്ച് ഏറെ അഭിമാനിക്കാവുന്ന വേളയാണ് ഇത്.
സിദ്ധാർത്ഥും ആദിലും അയർലൻഡ് അണ്ടർ 17 ടീമിലേക്കാണ് തിരഞ്ഞെടുക്കപ്പെട്ടിരിക്കുന്നത്. ശ്രാവൺ അണ്ടർ 15 ടീമിലുമാണ് ഇടംനേടിയത്. ഇത് രണ്ടാം തവണയാണ് മൂന്ന് പേരും ദേശീയ ടീമിന്റെ ഭാഗമാകുന്നത് എന്നതും ശ്രദ്ധേയമാണ്. ഡബ്ലിനിലെ സാഗർട്ടിൽ താമസിക്കുന്ന കോഴിക്കോട് സ്വദേശികളായ ബിജുവിന്റെയും ദീപ്തിയുടെയും മക്കളാണ് ശ്രാവണും സിദ്ധാർത്ഥും. തിരുവനന്തപുരം സ്വദേശി കുന്നിൽ പള്ളിക്കൽ നൈസാമിന്റെയും നാഷണൽ മെറ്റേണിറ്റി ഹോസ്പിറ്റലിൽ സേവനമനുഷ്ഠിക്കുന്ന സുനിത ബീഗത്തിന്റെയും മകനാണ് ആദിൽ നൈസാം. ഫിംഗ്ലസിലാണ് ഇവർ താമസിക്കുന്നത്.

