ബേപ്പൂർ : കോഴിക്കോട് വെളിച്ചെണ്ണ മില്ലിൽ വൻ തീ പിടിത്തം. ബേപ്പൂരിലെ രേണുക ഓയിൽ മില്ലിലാണ് ഞായറാഴ്ച്ച രാത്രി പത്തുമണിയോടെ തീ പിടിത്തമുണ്ടായത്.
വെളിച്ചെണ്ണ നിർമാണത്തിനായി കൊപ്ര സൂക്ഷിച്ചിരുന്ന സ്ഥലത്ത് തീ പടരുകയായിരുന്നു. ഒൻപതോളം ഫയർഫോഴ്സ് യൂണിറ്റുകൾ സ്ഥലത്തെത്തി തീ അണയ്ക്കാനുള്ള ശ്രമങ്ങൾ തുടരുകയാണ്. മില്ലിലെ പ്രധാന ഉപകരണങ്ങൾ കത്തിനശിച്ചിട്ടുണ്ട്. അവധി ദിവസമായതിനാൽ ആളുകൾ മില്ലിൽ ഉണ്ടായിരുന്നില്ലെന്നാണ് വിവരം.
Discussion about this post

