ജറുസലേം: ഇസ്രായേലിനെതിരെയുള്ള ഏതൊരു ആക്രമണത്തിനും വളരെ വളരെ ശക്തമായ തിരിച്ചടി ഉണ്ടാകുമെന്ന് മുന്നറിയിപ്പ് നൽകി ഇസ്രായേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു . ഫോക്സ് ന്യൂസിന് നൽകിയ അഭിമുഖത്തിലായിരുന്നു നെതന്യാഹുവിന്റെ ഈ പരാമർശം . ഇറാന്റെ ആണവ പദ്ധതിയെയും സൈനിക പ്രവർത്തനങ്ങളെയും ചൊല്ലി ഇസ്രായേലും ഇറാനും അമേരിക്കയും തമ്മിലുള്ള സംഘർഷം വർദ്ധിച്ച സാഹചര്യത്തിലാണ് പുതിയ മുന്നറിയിപ്പ്.
സംഘർഷം അവസാനിപ്പിക്കുന്നതിന് ഇറാൻ സ്വന്തം സമീപനം മാറ്റേണ്ടിവരുമെന്നും അല്ലെങ്കിൽ മിഡിൽ ഈസ്റ്റിലുടനീളം അസ്ഥിരപ്പെടുത്തുന്ന പ്രവർത്തനങ്ങൾക്ക് അനന്തരഫലങ്ങൾ നേരിടേണ്ടിവരുമെന്നും നെതന്യാഹു പറഞ്ഞു.
ഇറാന്റെ ആണവ ശേഷികൾ തുടർച്ചയായി നിരീക്ഷിക്കാൻ ട്രംപിനെ പ്രേരിപ്പിക്കാൻ ഉദ്ദേശിക്കുന്നുണ്ട്. ഇസ്രായേലും യുഎസും ഇറാന്റെ ആണവ അടിസ്ഥാന സൗകര്യങ്ങൾക്ക് കേടുപാടുകൾ വരുത്തിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.

