കൊച്ചി : പ്രധാനമന്ത്രി നരേന്ദ്രമോദിയെയും, അദ്ദേഹത്തിന്റെ മാതാപിതാക്കളെയും വളരെ നീചമായ ഭാഷയിൽ അപമാനിച്ച മേയ്ക്കപ്പ് ആർട്ടിസ്റ്റ് ജാന്മണി ഒടുവിൽ മാപ്പ് പറഞ്ഞ് രംഗത്ത് . തനിക്ക് തെറ്റ് പറ്റിപ്പോയതാണെന്നും, കൃത്യമായി മനസിലാക്കാതെ പറഞ്ഞതാണെന്നും ആരും തന്റെ വാക്കുകൾ സീരിയസായി എടുക്കരുതെന്നുമാണ് ജാന്മണി പറയുന്നത് .
‘ രാവിലെ മുതൽ ഇന്ത്യയുടെ പല ഭാഗങ്ങളിൽ നിന്നും , സൗദി അറേബ്യ, അബുദാബി എന്നിവിടങ്ങളിൽ നിന്നൊക്കെ എനിക്ക് ഭീഷണി സന്ദേശങ്ങൾ വരുന്നുണ്ട്. പിന്നീട് എന്റെ ഫ്രണ്ട്സാണ് എന്നോട് വിളിച്ച് കാര്യങ്ങൾ പറയുന്നത് . ആരെയും വേദനിപ്പിക്കാനല്ല അങ്ങനെ പറഞ്ഞത്. മൂന്ന് വർഷത്തെ പ്രഗ്നൻസി എന്ന് പൊതുവെ പറഞ്ഞതാണ് പ്രധാനമന്ത്രിയെ ഉദേശിച്ചായിരുന്നില്ല . ആരും ഇത് സീരിയസായി എടുക്കരുത് . തമാശയായി വിട്ടേക്കൂ “ എന്നാണ് ജാന്മണി പറയുന്നത്.
സാമൂഹ്യമാധ്യമങ്ങളിൽ പ്രചരിക്കുന്ന വീഡിയോയിൽ ജാൻമണി പ്രധാനമന്ത്രിയെ പരിഹസിക്കുകയും, അദ്ദേഹത്തിന്റെ മാതാപിതാക്കളെ കുറിച്ച് മോശമായ രീതിയിൽ പരാമർശം നടത്തുകയുമാണ് ചെയ്തത്.
‘1947 ലാണ് മോദിയുടെ അച്ഛൻ മരിച്ചത്. നരേന്ദ്രമോദി ജനിച്ചത് 1950 ആണ്. മൂന്നുവർഷം അമ്മയ്ക്ക് പ്രഗ്നൻസി ഉണ്ടാകില്ലല്ലോ’, എന്നിങ്ങനെയാണ് പോകുന്നു ജാൻമണിയുടെ വിവാദമായ വാക്കുകൾ. എന്നാൽ 1989 ലാണ് പ്രധാനമന്ത്രിയുടെ പിതാവ് ദാമോദർദാസ് മൂൽചന്ദ് മോദി അന്തരിച്ചത്. കാൻസർ ബാധയെ തുടർന്നായിരുന്നു അന്ത്യം . 2022 ലാണ് അദ്ദേഹത്തിന്റെ അമ്മ ഹീരാബെൻ അന്തരിച്ചത്. ഇതൊക്കെ മറച്ച് വച്ചായിരുന്നു ജാന്മണിയുടെ പരിഹാസം.

