വിക്ലോ: കൗണ്ടി വിക്ലോയിലെ ഗ്ലെൻക്രീ താഴ്വരയിൽ പടർന്ന തീ അണച്ചു. മണിക്കൂറുകൾ നീണ്ട പരിശ്രമങ്ങൾക്കൊടുവിൽ ഇന്നലെ വൈകീട്ടോടെയാണ് തീ അണച്ചത്. കൗണ്ടി വിക്ലോ കൗൺസിൽ സോഷ്യൽ മീഡിയ വഴിയാണ് ഇക്കാര്യം അറിയിച്ചത്.
കാട്ടുതീയുടെ പശ്ചാത്തലത്തിൽ ഇന്നലെ രാവിലെ മുതലാണ് രക്ഷാപ്രവർത്തനങ്ങൾ ആരംഭിച്ചത്. ഹെലികോപ്റ്ററുകൾ ഉൾപ്പെടെ ഉപയോഗിച്ചുകൊണ്ടായിരുന്നു തീ അണയ്ക്കൽ പ്രവർത്തനങ്ങൾ. രക്ഷാപ്രവർത്തനങ്ങളുടെ ഭാഗമായി മിലിട്ടറി റോഡ് അടച്ചിരുന്നു. അതേസമയം ടിപ്പററിയിലെ സ്ലീവെനമോണിലെ തീ അണയ്ക്കൽ പ്രവർത്തനങ്ങൾ തുടരുകയാണ്. തീ നിയന്ത്രണ വിധേയമാക്കുന്നതിൽ അഗ്നിശമനസേനാംഗങ്ങൾ വലിയ പുരോഗതി കൈവരിച്ചതായി ടിപ്പററി കൗണ്ടി കൗൺസിൽ വ്യക്തമാക്കി.

