ഡബ്ലിൻ: യൂറോപ്പിനെ വെല്ലുവിളിച്ച് റഷ്യ. യൂറോപ്പ് യുദ്ധം ആഗ്രഹിക്കുന്നുണ്ടെങ്കിൽ റഷ്യ തയ്യാറാണെന്ന് പ്രസിഡന്റ് വ്ളാഡിമിർ പുടിൻ പറഞ്ഞു. ക്രെംലിനിൽ അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ പ്രത്യേത ദൂതൻ സ്റ്റീവ് വിറ്റ്കോഫിനെ കാണുന്നതിന് മുൻപായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.
ട്രംപിന്റെ സമാധാന ശ്രമങ്ങളെ ദുർബലപ്പെടുത്താനാണ് യൂറോപ്പിന്റെ ശ്രമം എന്ന് പുടിൻ പറഞ്ഞു. യുദ്ധം തുടരാനാണ് യൂറോപ്പ് ആഗ്രഹിക്കുന്നത്. അതുകൊണ്ടാണ് നിർദ്ദേശങ്ങൾ. യൂറോപ്പിന്റെ ഒരു നിർദ്ദേശവും റഷ്യ സ്വീകരിക്കില്ല. അത് അവർക്കും അറിയാമെന്നും പുടിൻ കൂട്ടിച്ചേർത്തു.
Discussion about this post

