“Made in Korea” തമിഴ് ആക്ഷൻ-ഡ്രാമാ സിനിമയാണിത്. തമിഴ്നാട്ടിൽനിന്ന് ദക്ഷിണ കൊറിയയിലേക്കുള്ള ജീവിതയാത്രയുടെ കഥ പറയുന്ന ചിത്രമാണ് ‘മെയ്ഡ് ഇൻ കൊറിയ’ . റൈസ് ഈസ്റ്റ് എന്റർടൈൻമെന്റ് നിർമിച്ച് രാ. കാർത്തിക് രചനയും സംവിധാനവും നിർവഹിക്കുന്നതാണ് ചിത്രം. ഷെൺബ എന്ന പെൺകുട്ടിക്ക് കൊറിയൻ സംസ്കാരത്തോടുള്ള കൗതുകവും അത് അവളുടെ ജീവിതത്തെ എങ്ങനെ സ്വാധീനിക്കുന്നു എന്നതുമാണ് ദൃശ്യവൽക്കരിക്കുന്നത്. ചിത്രത്തിൽ പ്രിയങ്ക മോഹനും ദക്ഷിണ കൊറിയൻ താരം പാർക്ക് ഹേ-ജിനും പ്രധാന വേഷങ്ങളിൽ എത്തുന്നു.
ഭാഷ: തമിഴ്
OTT പ്ലാറ്റ്ഫോം: Netflix
OTT റിലീസ് തീയതി: 12 മാർച്ച് 2026
Discussion about this post

