ഡബ്ലിൻ: അയർലൻഡിൽ മഴയുള്ള കാലാവസ്ഥ തുടരും. ഇന്ന് മുതൽ അടുത്ത മൂന്ന് ദിവസത്തേയ്ക്ക് രാജ്യത്ത് നേരിയ ചാറ്റൽ മഴ അനുഭവപ്പെടുമെന്നാണ് കാലാവസ്ഥാ നിരീക്ഷകരുടെ പ്രവചനം. ചില സമയങ്ങളിൽ മഴ ശക്തമാകും. അതേസമയം താപനിലയിൽ വരും ദിവസങ്ങളിൽ നേരിയ വർധനവും കാണാം.
ഇന്ന് പകൽ വരണ്ട കാലാവസ്ഥ അനുഭവപ്പെടും. ഉച്ചയോടെ മഴ സജീവമാകും. ചിലപ്പോൾ മഴ ശക്തമാകും. 9 മുതൽ 12 ഡിഗ്രിവരെ ആയിരിക്കും അന്തരീക്ഷ താപനില അനുഭവപ്പെടുക.
Discussion about this post

