ഡബ്ലിൻ: ഇ- സ്കൂട്ടർ ഉപയോഗിച്ച് മോഷണം നടത്തിയ സംഭവത്തിൽ പ്രതിയ്ക്ക് ജയിൽ ശിക്ഷ. 47 കാരനായ ആന്റണി കിൻലാനാണ് ശിക്ഷ വിധിച്ചത്. ആറ് വർഷത്തെ തടവിനാണ് കോടതി ശിക്ഷിച്ചത്. ഡബ്ലിൻ സർക്യൂട്ട് ക്രിമിനൽ കോടതിയുടേത് ആയിരുന്നു വിധി.
കടകളിൽ ആയിരുന്നു ഇയാളുടെ പട്ടാപ്പകലുള്ള മോഷണം. ആയുധവുമായെത്തി കടയിലുള്ളവരെ ഭീഷണിപ്പെടുത്തിയ ശേഷം കൊള്ളയടിക്കുകയാണ് പതിവ്. 2024 ൽ ആയിരുന്നു ഈ സംഭവങ്ങൾ. സിസിടിവി ദൃശ്യങ്ങൾ ഉൾപ്പെടെയുള്ള തെളിവുകളുടെ അടിസ്ഥാനത്തിലാണ് പ്രതിയ്ക്ക് കോടതി ശിക്ഷ വിധിച്ചത്.
Discussion about this post

