മീത്ത്: കൗണ്ടി മീത്തിൽ ഒരു നൂറ്റാണ്ട് പഴക്കമുള്ള പബ്ബിന് തീപിടിച്ചു. മൊയ്നാൽവിയിലെ ഫാഗൻ ഷീൽഡ് പബ്ബാണ് കത്തിനശിച്ചത്. പബ്ബിന് 150 വർഷത്തോളം പഴക്കമുണ്ട്.
ഇന്നലെ രാവിലെ 5 മണിയോടെയായിരുന്നു സംഭവം. കെട്ടിടത്തിനുള്ളിൽ നിന്നും തീയും പുകയും ഉയരുന്നത് കണ്ടവരാണ് വിവരം ഫയർ ഫോഴ്സിനെ അറിയിച്ചത്. ഇവർ എത്തി തീ അണയ്ക്കുകയായിരുന്നു. കെട്ടിടം മുഴുവൻ കത്തിനശിച്ചിട്ടുണ്ട്. സംഭവത്തിൽ പോലീസ് അന്വേഷണം ആരംഭിച്ചു.
Discussion about this post

