ഡബ്ലിൻ: ഐറിഷ് പ്രസിഡന്റ് തിരഞ്ഞെടുപ്പിന്റെ പ്രചാരണം അവസാന ഘട്ടത്തിൽ. വോട്ടെടുപ്പിന് മണിക്കൂറുകൾ മാത്രം ശേഷിയ്ക്കേ പ്രചാരണപരിപാടികൾക്കായി മുഴുവൻ സമയവും മാറ്റിവച്ചിരിക്കുകയാണ് സ്ഥാനാർത്ഥികൾ. കോർക്കിലും ക്ലെയറിലുമാണ് ഫിൻ ഗെയ്ൽ സ്ഥാനാർത്ഥി ഹെതർ ഹംഫ്രീസിന്റെ ഇന്നത്തെ പ്രചാരണം. കാവൻ, മൊനാഘൻ, വെസ്റ്റ്മീത്ത് എന്നിവിടങ്ങളിലെ പ്രചാരണ പരിപാടികളിൽ ഇടതുപക്ഷ സ്വതന്ത്ര സ്ഥാനാർത്ഥി കാതറിൻ കനോലിയും പങ്കെടുക്കും.
ശനിയാഴ്ചയാണ് പ്രസിഡന്റ് തിരഞ്ഞെടുപ്പ്. അതുകൊണ്ട് തന്നെ ഇനിയുള്ള മണിക്കൂറുകൾ പരമാവധി പ്രയോജനപ്പെടുത്തുന്നതിലാണ് സ്ഥാനാർത്ഥികൾ ശ്രദ്ധ കേന്ദ്രീകരിച്ചിരിക്കുന്നത്. ഇതിനിടെ ചാനൽ സംവാദങ്ങളിലും പരിപാടികളിലും ഇവർ പങ്കെടുക്കുന്നുണ്ട്.
Discussion about this post

