ഡബ്ലിൻ: പോലീസുകാരനെ ബൈക്കിടിച്ച് പരിക്കേൽപ്പിച്ച സംഭവത്തിൽ യുവാവ് അറസ്റ്റിൽ. ഇയാളുടെ മോട്ടോർബൈക്ക് പോലീസ് കസ്റ്റഡിയിൽ എടുത്തു. ഡബ്ലിൻ 15 ൽ വ്യാഴാഴ്ച രാത്രിയോടെയായിരുന്നു പോലീസുകാരന് നേരെ ആക്രമണം ഉണ്ടായത്. പരിക്കേറ്റ പോലീസുകാരൻ ആശുപത്രിയിൽ ചികിത്സയിലാണ്.
ബ്ലാഞ്ചാർട്സ്ടൗണിലെ ബ്ലാക്ക്സ്ടൗണിൽ ആയിരുന്നു സംഭവം. ലഹരി സംഘങ്ങളെ കണ്ടെത്തുന്നതിനായി സ്ഥലത്ത് പട്രോളിംഗ് നടത്തുകയായിരുന്നു പോലീസ്. ഇതിനിടെയാണ് മുഖം മൂടി ധരിച്ച് ഫൂട്പാത്തിലെ ഗ്രീൻ ഏരിയ വഴി മോട്ടോർബൈക്കിൽ യുവാവ് എത്തിയത്. ഇതോടെ ഇയാളെ പോലീസുകാർ തടയാൻ ശ്രമിക്കുകയായിരുന്നു. ഇതിനിടെയാണ് പോലീസുകാരനെ ഇടിച്ച് തെറിപ്പിച്ചത്.
Discussion about this post

