സ്ലൈഗോ: സ്ലൈഗോയിലെ പ്രധാന സെമിത്തേരിയിലെ സ്മാരകങ്ങൾ പൊളിച്ച് നീക്കിയതിൽ അതൃപ്തി. സഞ്ചാരികളുടെ സംഘടനകളാണ് സംഭവത്തിൽ അതൃപ്തി പരസ്യമാക്കി രംഗത്ത് എത്തിയത്. സ്മാരകങ്ങൾ നീക്കം ചെയ്തതിൽ അന്വേഷണം വേണമെന്നും ഇവർ ആവശ്യപ്പെട്ടു.
കഴിഞ്ഞ ദിവസം ആയിരുന്നു മക്ഗിൻലി കുടുംബാംഗങ്ങളുടെ സ്മരണയ്ക്കായി സ്ഥാപിച്ച ശിൽപ്പങ്ങൾ പൊളിച്ച് നീക്കിയത്. ശിൽപ്പങ്ങളുടെ നിർമ്മാണം കൗൺസിൽ നിർദ്ദേശിച്ച മാനദണ്ഡങ്ങൾ അടിസ്ഥാനപ്പെടുത്തിയായിരുന്നില്ല. കൗൺസിൽ നിർദ്ദേശിക്കുന്ന വലിപ്പത്തെക്കാൾ കൂടുതലായിരുന്നു ശിൽപ്പത്തിന്റെ വലിപ്പം. ഇതേ തുടർന്ന് ശിൽപ്പങ്ങൾ നീക്കം ചെയ്യുകയായിരുന്നു.
Discussion about this post

