വാട്ടർഫോർഡ്: കൗണ്ടി വാട്ടർഫോർഡിൽ രണ്ട് കൗമാരക്കാരുടെ മരണത്തിന് കാരണമായ വാഹനാപകടത്തിൽ ബസ് ഡ്രൈവർ കുറ്റക്കാരനെന്ന് കോടതി. 43 വയസ്സുള്ള ഡ്രൈവറാണ് സംഭവവുമായി ബന്ധപ്പെട്ട് അറസ്റ്റിലായത്. രണ്ട് വർഷം മുൻപായിരുന്നു വാട്ടർഫോർഡിൽ അപകടം ഉണ്ടായത്. വാട്ടർഫോർഡിലെ ഫെറിബാങ്കിലെ ആബി റോഡിലെ ആർഡ് ഗ്ലാസ്സ് സ്വദേശി അഡ്രിയാൻ ഡോയലാണ് കേസിലെ പ്രതി.
15 വയസ്സുള്ള ഗിൽബർട്ട്, 17 വയസ്സുള്ള അവുസ്വ സാംപോയ് എന്നിവരാണ് മരിച്ചത്. ഇ- സ്കൂട്ടറിൽ യാത്ര ചെയ്യുകയായിരുന്നു കൗമാരക്കാർ. ഇതിനിടെ ബസ് ഇടിച്ച് തെറിപ്പിക്കുകയായിരുന്നു. സാരമായി പരിക്കേറ്റ ഇരുവർക്കും തത്ക്ഷണം ജീവൻ നഷ്ടമായി. അഡ്രിയാന്റെ അപകടകരമായ ഡ്രൈവിംഗാണ് അപകടം ഉണ്ടാക്കിയത് എന്നാണ് കോടതിയുടെ കണ്ടെത്തൽ.

