ഡബ്ലിൻ: ഡബ്ലിൻ സിറ്റി സെന്ററിൽ ഇന്ത്യൻ യുവാവിനെ ആക്രമിച്ച് കവർച്ച. ടാൾബോട്ട് സ്ട്രീറ്റിൽ ആയിരുന്നു സംഭവം. യുവാവിന്റെ സ്വർണ മാലയാണ് അക്രമികൾ കവർന്നത്. സംഭവത്തിൽ പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
കഴിഞ്ഞ ദിവസം വൈകീട്ടോടെയായിരുന്നു ആക്രമണം ഉണ്ടായത്. സോഷ്യൽ മീഡിയ വഴി ആക്രമിച്ച വ്യക്തിയാണ് വിവരങ്ങൾ പങ്കുവച്ചത്. തെരുവിലൂടെ നടന്ന പോകുകയായിരുന്നു യുവാവ്. ഇതിനിടെ രണ്ട് പേരടങ്ങുന്ന സംഘം തടഞ്ഞുനിർത്തി ആക്രമിക്കുകയായിരുന്നു. തുടർന്ന് കഴുത്തിൽ കിടന്ന മാല അക്രമികൾ പൊട്ടിച്ചു. ഇതിൽ യുവാനിന്റെ കഴുത്തിന് സാരമായി പരിക്കേറ്റിട്ടുണ്ട്. യുവാവ് ആശുപത്രിയിൽ വൈദ്യസഹായം തേടി.
Discussion about this post

