ലാൻസ്ടൗൺ: നോർത്ത് ഡബ്ലിനിൽ ഇരുചക്ര വാഹനം ഇടിച്ച് പോലീസുകാരൻ മരിച്ചു. ലാൻസ്ടൗണിലായിരുന്നു സംഭവം. പോലീസുകാരനെ ഇടിച്ച ഇരുചക്രവാഹന യാത്രികനും പരിക്കുണ്ട്.
ഇന്നലെ ആയിരുന്നു സംഭവം. പ്രദേശത്ത് വാഹനങ്ങളുടെ വേഗപരിശോധന നടത്തുകയായിരുന്നു പോലീസുകാരൻ. ഇതിനിടെ മോട്ടോർസൈക്കിൾ ഇടിക്കുകയായിരുന്നു. അപകടത്തിൽ അദ്ദേഹത്തിന് സാരമായി പരിക്കേറ്റു. ഉടനെ സഹപ്രവർത്തകർ ചേർന്ന് അദ്ദേഹത്തെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാൻ കഴിഞ്ഞില്ല.
അപകടത്തിന് പിന്നാലെ ലാൻസ്ടൗണിലെ ആർ132 അടച്ചു. ഇതുവഴിയുള്ള ഗതാഗതം വഴിതിരിച്ചുവിട്ടു.
Discussion about this post

