ഡബ്ലിൻ: പൊതുജനങ്ങളുടെ ഫോൺ ഉപയോഗം ഇനി ഗാർഡ നിരീക്ഷിക്കും. ഇതിന് അനുമതി നൽകുന്ന നിയമത്തിന് അയർലൻഡ് സർക്കാർ ഉടൻ അംഗീകാരം നൽകും. കമ്യൂണിക്കേഷൻസ് ( ഇന്റർസെപ്ഷൻ ആൻഡ് ലോഫുൾ ആക്സസ് ) ബിൽ എന്ന നിയമനിർമ്മാണത്തിന്റെ ഭാഗമാണ് പുതിയ നിയമം.
സ്പൈവെയർ ഉപയോഗിച്ചായിരിക്കും ഇത്തരത്തിൽ ഗാർഡകൾ ഫോണുകൾ നിരീക്ഷിക്കുക. സംശയം തോന്നുന്നവരെയെല്ലാം ഇത്തരത്തിൽ പോലീസുകാർ നിരീക്ഷിക്കും. അതേസമയം ഐറിഷ് സർക്കാരിന്റെ പുതിയ നിയമ നിർമ്മാണത്തിൽ മനുഷ്യാവകാശ സംഘടനകൾ ഉൾപ്പെടെ എതിർപ്പ് ഉയർത്തിയിട്ടുണ്ട്.
Discussion about this post

